കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ പിന്തുണ നല്കി: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തിലെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ പിന്തുണ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫലപ്രദമായ ചര്‍ച്ച നടന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചതില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ കൊവിഡുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യവും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ് സംസ്ഥാനത്ത് അടിയന്തരമായി നടപ്പാക്കേണ്ടതെന്നും അതിനാല്‍ കൂടുതല്‍ വാക്സിന് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു. ഈ മാസം മാത്രം 60 ലക്ഷം ഡോസ് വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.