കൊടകര കള്ളപ്പണ കേസിൽ കെ.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
അഡ്മിൻ
കൊടകര ബി.ജെ.പി കള്ളപ്പണകേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. തൃശൂർ പൊലീസ് ക്ലബിൽ വെച്ചായിരിക്കും ചോദ്യം ചെയ്യൽ. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിയ്ക്കാൻ എത്തിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഈ മാസം ആറിന് ഹാജരാകാനായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അന്വേഷണസംഘം ആദ്യം നോട്ടീസ് നൽകിയിരുന്നത്.
പണവുമായി വന്ന ധർമരാജൻ കവർച്ചയ്ക്ക് മുമ്പും ശേഷവും സുരേന്ദ്രനെ ബന്ധപ്പെട്ടതിന്‍റെ ഫോൺ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്‍മരാജന്‍ മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം പുലര്‍ച്ചെ വിളിച്ചിരുന്നു. കെ സുരേന്ദ്രനും ധര്‍മ്മരാജനും തമ്മില്‍ കോന്നിയില്‍ കൂടിക്കാഴ്ച നത്തുകയും ചെയ്തിരുന്നു. ഇതിന്‍റെയെല്ലാം തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. ബി.ജെ.പിയുടേതാണ് നഷ്ടപ്പെട്ട കുഴല്‍പ്പണം എന്ന നിലപാടിലാണ് അന്വേഷണ സംഘം.