ബി.ജെ.പിയിൽ കെ. സുരേന്ദ്രനെതിരെ മുതിർന്ന നേതാവ് പി.പി മുകുന്ദൻ
അഡ്മിൻ
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ മുതിർന്ന നേതാവ് പി.പി മുകുന്ദൻ രംഗത്ത്.സുരേന്ദ്രൻ മാതൃക കാണിക്കണം. കേസിൽ ബന്ധമില്ലെന്ന് തെളിഞ്ഞാൽ സുരേന്ദ്രന് വീണ്ടും ചുമതലയേൽക്കാമായിരുന്നെന്നും പാർട്ടിക്ക് ഏറെ വിഷമമുണ്ടാക്കിയ സംഭവമാണ് കൊടകര കേസെന്നും പി.പി മുകുന്ദൻ കൂട്ടിച്ചേർത്തു.
കൊടകര കുഴൽപ്പണ ഇടപാടിൽ അന്വേഷണം നേരിടുന്ന വ്യക്തി അദ്ധ്യക്ഷനായി തുടരുന്നതിൽ അർത്ഥമില്ലെന്നും മാറി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, ഒന്നര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം സുരേന്ദ്രനെ പ്രത്യേക അന്വേഷകസംഘം വിട്ടയച്ചു. രാവിലെ 10. 30നാണ് തൃശൂർ പൊലീസ് ക്ലബ്ബിൽ കെ സുരേന്ദ്രൻ ഹാജരായത്.
അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നൽകിയ ശേഷമാണ് സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. ആദ്യം അന്വേഷണ സംഘം നൽകിയ നോട്ടീസിൽ നിന്നും സുരേന്ദ്രൻ ഒഴിഞ്ഞു മാറുകയായിരുന്നു.