സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 99.47 ആണ്. വിവിധ സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും. ഈ വര്‍ഷം നാലര ലക്ഷത്തോളം കുട്ടികളാണ് പരീക്ഷയെഴുതി ഫലം കാത്തിരുന്നത്. 4,22,226 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ 419651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.
കഴിഞ്ഞ വർഷം 98.82 % വിജയമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനം വർധനവാണ് ഈ വർഷമുണ്ടായിരിക്കുന്നത്. ഇതാദ്യമായാണ് എസ്എസ്എൽസി ഫലം 99 ശതമാനം കടക്കുന്നത്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവരുടെ എണ്ണത്തിലും വൻ വര്‍ദ്ധനവ്. 1,21,318 വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. കഴിഞ്ഞ വര്‍ഷം ഫുള്‍ എ പ്ലസ് നേടിയത് 41,906. നൂറു ശതമാനം വിജയം ഉള്ളത് 2214 സ്കൂളുകള്‍ക്ക്. സേ പരീക്ഷാ തീയതി പിന്നീട്.
12,791 അധ്യാപകരാണ് മൂല്യനിർണയത്തിന് നേതൃത്വം നൽകിയത് എന്ന് മന്ത്രി പറഞ്ഞു. മൂന്ന് മണി മുതൽ വെബ് സൈറ്റിലൂടെ ഫലം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കണ്ണൂർ. വിജയശതമാനം ഏറ്റവും കൂറവുള്ള റവന്യൂ ജില്ല വയനാട് ജില്ല. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ.