യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടിയിലെ പദവികൾ വീതം വെച്ചതിലുള്ള അതൃപ്തി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം വിട്ടുനിക്കുന്നതിൽ എത്തി. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണ്യാടൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തില്ല.
അതേസമയം, അനാരോഗ്യം മൂലമാണ് ഫ്രാൻസിസ് ജോർജ് വിട്ടുനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.നേരത്തെ കേരള കോൺഗ്രസ് പിസി തോമസ് വിഭാഗവുമായി ലയിച്ചതിനു ശേഷം പാർട്ടി പുനസംഘടിപ്പിച്ചിരുന്നു.ഈ ഘട്ടത്തിൽ മോൻസ് ജോസഫ് പക്ഷത്തിന് അധിക അധിക പ്രാധാന്യം നൽകിയതിൽ ഫ്രാൻസിസ് ജോർജും സംഘവും അതൃപ്തി അറിയിച്ചിരുന്നു.
എന്നാൽ ഈ വാദങ്ങളെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം മോൻസ് ജോസഫും രംഗത്തെത്തി. മോൻസ് ജോസഫിനും ജോയ് ഏബ്രഹാമിനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്കുള്ള അതൃപ്തിയാണു പാർട്ടിയിൽ കലഹത്തിനു തുടക്കമിട്ടത്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുഭാഗവും തമ്മിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ബഹളം ഉണ്ടയിരുന്നു.