ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 23.51 കോടിയാക്കി ഉയര്‍ത്തി
അഡ്മിൻ
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനു പിന്നാലെ സ്കോളര്‍ഷിപ്പ് വിഹിതത്തിൽ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. സിഎച്ച് സ്കോളര്‍ഷിപ്പ് സംസ്ഥാന സര്‍ക്കാര്‍ എട്ടു കോടിയിൽ നിന്ന് പത്തുകോടിയാക്കി ഉയര്‍ത്തി. ഇതോടൊപ്പം ക്രൈസ്തവവിഭാഗത്തിനുള്ള സ്കോളര്‍ഷിപ്പ് വിഹിതം ഒന്നരക്കോടിയിൽ നിന്ന് നാലക്കോടിയായും ഉയരും
എട്ട് സ്കോളര്‍ഷിപ്പുകളാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് വിതരണം ചെയ്യുന്നത്. ഇതിനായി നീക്കിവെക്കുന്ന 17.31 കോടി രൂപയാണ് 23.51 കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തിത്. ഈ സ്കോഷര്‍ഷിപ്പുകളിൽ ഏറ്റവും പ്രധാനം സിഎച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പാണ്. മുൻപ് ഈ സ്കോളര്‍ഷിപ്പ് 80:20 അനുപാതത്തിൽ നല്‍കിയിരുന്നപ്പോള്‍ ആറരക്കോടി രൂപ മുസ്ലീം വിഭാഗത്തിനും ഒന്നര കോടി രൂപ ക്രിസ്ത്യൻ വിഭാഗത്തിനും ലഭിച്ചിരുന്നു.
എന്നാൽ ക്രിസ്ത്യൻ വിഭാഗത്തിനുള്ള ഫണ്ട് വര്‍ധിപ്പിക്കുമ്പോള്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്കുള്ള വിഹിതത്തിൽ കുറവുണ്ടാകാതിരിക്കാനാണ് തുക പത്തുകോടിയായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇതനുസരിച്ച് മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് ആറരക്കോടി രൂപ തന്നെ ലഭിക്കും. ക്രൈസ്തവവിഭാഗത്തിനുള്ള വിഹിതം നാലരക്കോടിയായും ഉയരും.
2007ൽ എൽഡിഎഫ് സര്‍ക്കാര്‍ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി നിയമിച്ച സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുസ്ലീം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാൻ തീരുമാനിച്ചത്. സച്ചാര്‍ കമ്മീഷൻ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. മുസ്ലീം വിഭാഗത്തിലെ പെൺകുട്ടികള്‍ക്കാണ് മുൻഗണനയുള്ളത്.
തുടര്‍ന്ന് 2011ൽ ഈ സ്കോളര്‍ഷിപ്പ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കു കൂടി ലഭ്യമാക്കുകയായിരുന്നു. എന്നാൽ 20 ശതമാനം ക്രൈസ്തവര്‍ക്ക് എന്ന സര്‍ക്കാര്‍ തീരുമാനം ജനസംഖ്യാനുപാതികമല്ലെന്ന് ഈ വര്‍ഷം മെയിൽ കേരള ഹൈക്കോടതി വിധിക്കുകയായിരുന്നു.