ബക്രീദ് പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറാി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. “ടിപിആർ 15ന് മുകളിലുള്ള ഡി വിഭിഗങ്ങളിലുള്ള പ്രദേശങ്ങളിൽ നേരത്തെ കടകൾ തുറക്കുന്നതിന് അനുമതിയില്ല എന്ന നിലയാണ് സ്വീകരിച്ചിരുന്നത്. പക്ഷേ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാൻ ഈ പ്രദേശങ്ങളിൽ അനുമതി നൽകി,” മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രോണിക് ഉപകരണങ്ങൾ വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന സ്ഥാപമങ്ങൾ എന്നിവ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ തിങ്ങൾ മുതൽ വെള്ളി വരെ തുറക്കാൻ അനുവദിക്കും. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും. അത്തരത്തിൽ ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവരാവണം.

എ,ബി പ്രദേശങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുവദിച്ച പ്രദേശങ്ങളിൽ ബാർബർ, ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഹെയർ സ്റ്റൈലിങ്ങിനായി തുറന്ന് പ്രവർത്തിക്കാം. ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയതിന് സമാനമായി എ,ബി പ്രദേശങ്ങളിൽ സിനിമാ ഷൂട്ടിങ്ങിനും അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

17-Jul-2021