ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്

പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുട രാജ്യവ്യാപകമായ വില വിലവര്‍ദ്ധനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സൈക്കിള്‍ യാത്രയിലെ രസകരമായ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യങ്ങളില്‍ വൈറലാകുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പിലിന് പറ്റിയ ഒരു അമളിയാണ് വിഡിയോ ഇത്ര ചര്‍ച്ചയാക്കിയത്.

സൈക്കിള്‍ യാത്രക്കിടെ ‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ എന്ന് ഷാഫി പറയുന്നതാണ് വീഡിയോയിലുള്ളത്. അപ്പോള്‍ ആരാണ് ഈ ഐഡിയ സജസ്റ്റ് ചെയ്തത് എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ തന്നെയെന്ന് ഷാഫി ആംഗ്യം കാണിക്കുന്നുമുണ്ട്.

https://www.facebook.com/100070634352475/videos/347631006962255/

18-Jul-2021