മഴ ലഭിച്ചില്ലെങ്കിലും ഡാമുകള്‍ നിറഞ്ഞില്ലെങ്കിലും ഇനി കേരളത്തിന് പവര്‍കട്ട് വേണ്ടിവരില്ല
അഡ്മിൻ
പവര്‍കട്ട് ഇല്ലാത്ത കേരളം എന്ന പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമേ കേന്ദ്ര ഗ്രിഡില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും വൈദ്യുതി ഉറപ്പാക്കിയതോടെ കേരളത്തിന് പവര്‍കട്ട് വേണ്ടിവരില്ല.
കേരളത്തിന് പുറത്ത് നിന്ന് 2000 മെഗാവാട്ട് വരെ വൈദ്യുതി സ്വീകരിക്കാന്‍ ശേഷിയുള്ള തൃശ്ശൂര്‍ മാടക്കത്തറ സബ്സ്റ്റേഷന് പൂര്‍ണതോതില്‍ സജ്ജമായതോടെ മഴ ലഭിച്ചില്ലെങ്കിലും ഡാമുകള്‍ നിറഞ്ഞില്ലെങ്കിലും കേരളത്തിന് പവര്‍കട്ട് വേണ്ടിവരില്ല.ചത്തീസ്ഗഡിലെ റായ് ഗാറില്‍ നിന്നും തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ പുകലൂര്‍ നിലയത്തില്‍ എത്തിക്കുന്ന വൈദ്യുതിയാണ് ഹൈവേ വോള്‍ട്ടേജ് ഡയറക്ട് കരണ്ടായി മാടക്കത്തറയില്‍ എത്തുന്നത്.
രാജ്യത്ത് ആദ്യമായാണ് എച്ച് വി ഡി സിയായി വൈദ്യുതി ഒരു സബ് സ്റ്റേഷനില്‍ എത്തുന്നത്. വോള്‍ട്ടേജ് സോഴ്സ് കണ്‍വര്‍ട്ടര്‍ സാങ്കേതിക വിദ്യ ആയതിനാല്‍ പ്രസരണം നഷ്ടവും തീരെ കുറവാണ്. ഇതുകൂടാതെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം പുരപ്പുറ സോളാര്‍ പദ്ധതിയും വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ഇബി.