രാജ്യത്തെ പാര്‍ലമെന്‍റിന് മുന്നില്‍ 22 മുതല്‍ നിശ്ചയിച്ച ധര്‍ണ ജന്തര്‍മന്ദറിലേക്ക് മാറ്റണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം തള്ളി കര്‍ഷകര്‍. പാര്‍ലമെന്റ് ധര്‍ണയില്‍ മാറ്റമില്ല. പ്രതിഷേധക്കാരുടെ പട്ടിക പൊലീസിന് കൈമാറും.കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ ബാഡ്ജ് നല്‍കും. 200 കര്‍ഷകര്‍ എന്ന എണ്ണം കുറയ്ക്കില്ല എന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
എന്നാല്‍ കോവിഡ്-19 സാഹചര്യം മുന്‍നിര്‍ത്തി ധര്‍ണയ്ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് പോലീസ് പിന്നീട് അറിയിച്ചു.22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്താന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഡൽഹി പൊലീസും കാര്‍ഷക നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്‍റ് പരിസരത്തേക്ക് മാര്‍ച്ച് നടത്താന്‍ അനുവദിക്കാന്‍ കഴിയില്ലെന്നും വേദി ജന്തര്‍മന്ദറിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം തള്ളിക്കളഞ്ഞ കര്‍ഷക നേതാക്കള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഓരോ ദിവസവും 200 പേര്‍ ധര്‍ണ നടത്തും.