ബക്രീദ് പൊതു അവധി ബുധനാഴ്ച; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി
അഡ്മിൻ
സംസ്ഥാനത്ത് നാളെ നിശ്ചയിച്ചിരുന്ന ബക്രീദ് പൊതു അവധി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സാങ്കേതിക കാരണങ്ങളാലാണ് അവധി മറ്റന്നാളത്തേക്ക് മാറ്റിയത്. 21ന് ആണ് സംസ്ഥാനത്ത് വലിയ പെരുന്നാള്‍. ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിലും ഇന്ന് കടകൾ തുറക്കും. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണില്‍ നൽകിയ ഇളവുകള്‍ ഒരു ദിവസം കൂടി തുടരും.
എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.
എ, ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കാൻ അനുവദിക്കും. ബ്യൂട്ടിപാർലറുകളും ബാർബർഷോപ്പുകളും ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.