കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക ഒന്നേകാല്‍ ലക്ഷം കോടി
അഡ്മിൻ
ചരക്ക് സേവന നികുതി (ജിഎസ്ടി) കുടിശ്ശിക ഇനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാൻ ഇനിയും നൽകാനുള്ളത് ഒന്നേക്കാൽ ലക്ഷം കോടി രൂപയിലേറെയെന്ന് റിപ്പോർട്ട്. നടപ്പുസാമ്പത്തികവർഷം ഏപ്രിൽ- മെയ് മാസങ്ങളിലായി 55,345 കോടി രൂപ കൂടി കൈമാറാനുണ്ടെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ വ്യക്തമാക്കി.പാർലമെന്റിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ സാമ്പത്തികവർഷം ജിഎസ്ടി നഷ്ടപരിഹാരം വകയിൽ 81,179 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി കുടിശ്ശികയുള്ളളത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ നഷ്ടപരിഹാരം ഭാഗികമായി കൈമാറിയിട്ടുണ്ടെന്നും ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്രസർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, നിലവിലുള്ള ജിഎസ്ടി നഷ്ടപരിഹാര ഫണ്ട് അപര്യാപ്തമാണെന്നും സർക്കാർ പാർലമെന്റിനെ അറിയിച്ചു.
കൊവിഡ് രോഗബാധയുണ്ടാക്കിയ പ്രതിസന്ധി ജിഎസ്ടി പിരിവിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നും ധനകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടുന്നു.ദിവസങ്ങൾക്ക് മുമ്പായിരുന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കായി ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയിലെ 75,000 കോടി രൂപ ധനമന്ത്രാലയം വിതരണം ചെയ്തത്. ഇത് പ്രകാരം കേരളത്തിന് 4122 കോടി രൂപയും ലഭിക്കുന്ന നിലയുണ്ടായിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകണമെന്ന് കേരളത്തിലെ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇൾപ്പെടെ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന ധനമന്ത്രി ഉന്നയിച്ച പ്രധാന ആവശ്യം.