അ​ദാ​നി ഗ്രൂ​പ്പി​ന്റെ ക​മ്പ​നി​ക​ളി​ൽ സെ​ബിയുടെ​ റെയ്ഡ്‍‍

ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​തി​ന് അ​ദാ​നി ഗ്രൂ​പ്പി​ൻറെ ചി​ല ക​മ്പ​നി​ക​ളി​ൽ സെ​ബി​യും (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) ക​സ്റ്റം​സ് അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ചൗ​ധ​രി. പാ​ർ​ല​മെ​ൻറി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.അ​ദാ​നി ഗ്രൂ​പ്പി​ൻറെ ചി​ല സ്ഥാ​പ​ന​ങ്ങ​ളിൽ റെയ്ഡ് നടത്തിയെന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഏ​തൊ​ക്കെ സ്ഥാ​പ​ന​ങ്ങളിലാണ് റെയ്ഡെന്നോ എപ്പോഴാണ് റെയ്ഡ് നടത്തിയതെന്നോ മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ല്ല.

സെ​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ൻറെ പേ​രി​ലാ​ണ് അ​ന്വേ​ഷ​ണം. അദാനി ഗ്രൂപ് ഓഫ് കമ്പനികളുടെ വില ഓഹരി വിപണിയിൽ കൂപ്പുകുത്തി. ശതകോടീശ്വരനായ ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരിവില, ജൂൺ 18ന് അവസാനിച്ച ആഴ്ചയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

അദാനി ഗ്രൂപ് ഓഫ് കമ്പനിയിൽ മൗറിഷ്യസ് കേന്ദ്രമായ വിദേശനിക്ഷേപകർ നിക്ഷേപം മരവിപ്പിച്ചെന്ന് ഇക്കണണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഇത്. ഏകദേശം 37.6 ബില്യൺ ഡോളറിൻറെ നഷ്ടമാണ് ഇക്കണണോമിക് ടൈംസ് റിപ്പോർട്ട് മൂലം അദാനി ഗ്രൂപിനുണ്ടായത്.

20-Jul-2021