വാരാന്ത്യങ്ങളിലെ ലോക്ക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളില്ല: മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന അവലോകനയോഗത്തിലാണ് നിയന്ത്രണങ്ങള്‍ അതേപടി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതുപ്രകാരം, നിലവിലുള്ള നാല് കാറ്റഗറികളായുള്ള നിയന്ത്രണങ്ങള്‍ തുടരാനും, വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനിര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍. ടി.പി.ആര് കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണം.