സ്ത്രീപീഡന പരാതി വിവാദം; മുഖ്യമന്ത്രിക്ക് എ കെ ശശീന്ദ്രന്‍ വിശദീകരണം നല്‍കി

സ്ത്രീപീഡന പരാതി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് എ കെ ശശീന്ദ്രന്‍ വിശദീകരണം നല്‍കി. പീഡന പരാതി പിന്‍വലിക്കാന്‍ അല്ല ആവശ്യപ്പെട്ടത്, പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട വിഷയം എന്ന നിലയ്ക്കാണ് ഫോണ്‍ വിളിച്ചതെന്നും ആണ് മുഖ്യമന്ത്രിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം നല്‍കിയത്.

എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിനെതിരായ പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാവശ്യപ്പെട്ടു എന്ന ആരോപണവുമായി പരാതിക്കാരിയുടെ പിതാവിനെ വിളിച്ചതിന്‍റെ ശബ്ദരേഖ പുറത്തു വന്നതോടെയാണ് മന്ത്രി സമ്മര്‍ദ്ദത്തില്‍ ആയത്. എൻസിപിക്ക് അകത്തും മന്ത്രി ഇതേ വിശദീകരണമാണ് നല്‍കിയത്.

പരാതി നല്‍കിയ യുവതിയുടെ പിതാവായ എന്‍സിപിയുടെ പ്രാദേശിക നേതാവിനെയായിരുന്നു മന്ത്രി വിളിച്ചത്. ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ കേസിനെ പറ്റി അറിയാതെയാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

20-Jul-2021