കൂടുതൽ സർക്കാർ ഉദ്യോ​ഗസ്ഥരെ കോവിഡ് പ്രതിരോധ ചുമതലയിലേക്ക് നിയമിക്കുന്നു

സംസ്ഥാനത്ത് കോവിഡ് രോ​ഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ സർക്കാർ ഉദ്യോ​ഗസ്ഥരെ പ്രതിരോധ ചുമതലയിലേക്ക് നിയമിക്കുന്നു. ടി.പി.ആര്‍ കൂടുതലുള്ള എ, ബി പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ഉദ്യോഗസ്ഥരും സി കാറ്റ​ഗറിയിൽ 25 ശതമാനം ഉദ്യോ​ഗസ്ഥരും ഹാജറായാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാറ്റഗറി ഡിയിൽ അവശ്യ സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. ഇവിടങ്ങളിൽ ജോലിക്ക് ഹാജറാവാതിരുക്കുന്ന ബാക്കി ഉദ്യോ​ഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉണ്ടാകണമെന്നും ഇതിനുള്ള ചുമതല നൽക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

23-Jul-2021