മീരാഭായ്‌ ചാനുവിന് അഭിനന്ദങ്ങളുമായി സംസ്ഥാന കായിക മന്ത്രി വി അബ്‌ദുറഹിമാന്‍

ടോക്കിയോ ഒളിമ്പിക്‌സില്‍ വെയ്‌റ്റ്‌ലിഫ്‌റ്റിങ്ങില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ്‌ ചാനുവിനെ സംസ്ഥാന കായിക മന്ത്രി വി അബ്‌ദുറഹിമാന്‍ അഭിനന്ദിച്ചു.ഒളിമ്പിക്‌സിന്റെ രണ്ടാം നാള്‍ തന്നെ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ രാജ്യത്തിന്‌ സാധിച്ചത്‌ മികച്ച നേട്ടമാണ്‌.ടോക്കിയോയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക്‌ ഊര്‍ജ്ജം

വി അബ്‌ദു റഹിമാന്റെ വാക്കുകൾ ഇങ്ങിനെ:

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ...
വെയിറ്റ് ലിഫ്റ്റിങ്ങിൽ 49 കിലോ വിഭാഗത്തിൽ മീരാഭായ് വെള്ളി നേടി. 202 കിലോ ഭാരം ഉയർത്തിയാണ് മണിപ്പൂർ സ്വദേശി മെഡൽ നേടിയത്.

2017 ലോക ചാമ്പ്യൻഷിപ്പിൽ മീരാഭായ് സ്വർണം നേടിയിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന് പ്രചോദനം നൽകുന്ന നേട്ടമാണ് മീരാഭായ് കൈവരിച്ചത്. കൂടുതൽ മെഡലുകൾ നേടാനുള്ള ഊർജ്ജമാവട്ടെ ഈ വെള്ളിമെഡൽ. മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ...

24-Jul-2021