മുഖ്യമന്ത്രിയെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെ തള്ളി സിപിഎം

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെ തള്ളി സിപിഎം പ്രാദേശിക നേതൃത്വം. ഇത് പാർട്ടി അറിവോടെയല്ലെന്ന് സിപിഎം വ്യക്തമാക്കി . മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയിലാണ് മുഖ്യമന്ത്രി ദൈവമായി വിശേഷിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്.

വിഷയത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ ബോര്‍ഡ് ക്ഷേത്ര പരിസരത്ത് നിന്ന് നിന്ന് മാറ്റി. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ പോസ്റ്റിലായിരുന്നു ആരാണ് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കാത്ത ബോര്‍ഡ് വച്ചത്. കഴിഞ്ഞദിവസമാണ് പിണറായി വിജയനെ ദൈവമാക്കി ചിത്രീകരിച്ച്‌ ഫ്‌ളക്‌സ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.

24-Jul-2021