എല്ലാ മേഖലകളിലും പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് അര്‍ഹമായ പ്രതിനിധ്യം ഉറപ്പുവരുത്തുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്
അഡ്മിൻ
തിരുവനന്തപുരം : നഗര ഗ്രാമാസൂത്രണ വകുപ്പില്‍ ഉയര്‍ന്ന തസ്തികകളില്‍ പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പ്രത്യേക നിയമനത്തിനായി അസിസ്റ്റന്റ് ടൗണ്‍ പ്ലാനറുടെ രണ്ട് തസ്തികകള്‍ സംവരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ വാര്‍ഷിക അവലോകനത്തില്‍ ഗസറ്റഡ് കാറ്റഗറിയില്‍ പട്ടികവര്‍ഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പ്രത്യേക നിയമനം നടത്താന്‍ സാധിക്കുന്ന വിധത്തില്‍ രണ്ട് തസ്തികകള്‍ സംവരണം ചെയ്തത്. എല്ലാ മേഖലകളിലും പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് അര്‍ഹമായ പ്രതിനിധ്യം ഉറപ്പുവരുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് എം വി ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കി.