സംസ്ഥാനത്തെ ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ

ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിച്ചതായി ആരോപണം. ആലത്തൂർ എം പി രമ്യ ഹരിദാസ്, മുൻ എം എൽ എ വി ടി ബൽറാം, യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി തുടങ്ങിയ നേതാക്കൾക്കെതിരെയാണ് ആരോപണം.

പാലക്കാട് നഗരത്തിലെ ഒരു ഹോട്ടലിൽ ഇവർ ഇരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നുണ്ട്. ഓൺലൈൻ ഫുഡ് സർവ്വീസ് നടത്തുന്ന ഡെലിവറി ബോയി ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.

വീഡിയോ എടുത്തയാളോട് യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ക്ഷോഭിക്കുന്നതിൻ്റെ ദ്യശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. ഭക്ഷണം പാർസലായി നൽകാൻ മാത്രമാണ് അനുമതിയുള്ളത്. തങ്ങള്‍ ഭക്ഷണം പാർസൽ വാങ്ങാൻ വന്നതാാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും രമ്യാ ഹരിദാസും വി ടി ബൽറാമും പ്രതികരിക്കുന്നുണ്ട്.

25-Jul-2021