തങ്ങള്‍ ആക്രമിക്കപ്പെട്ടത് രമ്യ ഹരിദാസ് നോക്കി നിൽക്കേ എന്ന് യുവാക്കൾ
അഡ്മിൻ
രമ്യ ഹരിദാസ് എം.പിയും മുൻ എം.എൽ.എ വി.ടി.ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പാലക്കാട് നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത് വീഡിയോയിൽ പകർത്തിയ യുവാക്കൾക്കെതിരെ വധ ഭീഷണി. വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടതിന് പിന്നാലെ തങ്ങൾക്കെതിെര ഭീഷണി ഉയർന്നെന്നും കാണിച്ചു തരാമെന്ന് പറഞ്ഞ് തന്റെ വാഹനത്തിന്റെ ചിത്രം പകർത്തിയ ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ മടങ്ങിയതെന്നും യുവാക്കൾ പറയുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും പാലക്കാട് കൽമണ്ഡപത്തെ സ്വകാര്യ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. സംഭവം വീഡിയോയിൽ ചിത്രീകരിക്കുമ്പോഴാണ് എംപിക്ക് ഒപ്പമുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടാവുന്നത്.
കാറിലിരുന്ന എംപി ഇത് തടയാൻ ശ്രമിച്ചില്ലെന്നും യുവാവ് പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇവർ ചികിത്സ തേടി. എന്നാല്‍, യുവാവ് തന്റെ കൈയിൽ പിടിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. ഹോട്ടലിൽ പാഴ്സൽ വാങ്ങാനാണ് പോയതെന്നും കാലിന് സുഖമില്ലാത്തതിനാലാണ് അകത്ത് കയറി ഇരുന്നതെന്നുമാണ് എം.പിയുടെ വിശദീകരണം. പക്ഷെ ഇവരുടെ സമീപമുള്ള മേശയിൽ മറ്റുള്ളവർ ആഹാരം കഴിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇതോടെ ലോക്ഡൗൺ ലംഘനത്തിന് ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തു.