കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. മന്ത്രിസഭ രണ്ട് വര്‍ഷം തികയുന്ന ജൂലൈ 26-ന് തന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജി വച്ചത്. രാജി പ്രഖ്യാപനം ഉപാധികളോടെ. മക്കളായ ബി വൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി സ്ഥാനത്തും ബി വൈ രാഘവേന്ദ്രയെ മന്ത്രിസഭയിലും പരിഗണിക്കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവച്ച പ്രധാന ആവശ്യം
.പ്രധാനമന്ത്രി നരേന്ദ്രമോദിയിലും അമിത് ഷായിലും ജെ പി നദ്ദയിലും തനിക്ക് വിശ്വാസമുണ്ടെന്നും രാജിക്കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും യെദ്യൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് തന്റെ രാജി കാര്യത്തെ കുറിച്ച് യെദ്യൂരപ്പ തന്നെ ആദ്യം സൂചന നല്‍കിയത്. അധികാരത്തിലേറി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറയുന്നത് എന്താണെങ്കിലും താന്‍ അനുസരിക്കുമെന്ന് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.
2023 നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകള്‍ കേന്ദ്രം തുടങ്ങുന്നത്.അതിനിടെ യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വീരശൈവ സന്യാസി സമൂഹത്തിന്‍റെ സമ്മേളനം തുടങ്ങിയത് ബിജെപി ദേശിയ നേതൃത്വത്തെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.