ട്വന്റി -20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം വേണ്ടെന്നു ഹൈക്കോടതി

കേരളത്തിൽ ട്വന്റി -20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം വേണമെന്ന ഹര്‍ജികളിലെ ആവശ്യം നിരസിച്ച് ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട് ഐക്കരനാട് പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഹര്‍ജി നല്‍കിയത്.

ഗ്രാമസഭാ യോഗങ്ങള്‍ ചേരാന്‍ സംരക്ഷണം വേണമെന്നായിരുന്നു ആവശ്യം. ആവശ്യമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പൊലീസില്‍ പരാതി നല്‍കാം. പരാതി ലഭിക്കുകയാണെങ്കില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിയമപരമായി പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചായത്തുകളുടെ ഭരണ കാലാവധി 5 വര്‍ഷമാണെന്നും ഭരണകാലാവധി മുഴുവന്‍ സംരക്ഷണം നല്‍കാന്‍ വേണ്ട യാതൊരു വിധ നിയമ പ്രശ്നങ്ങളും പഞ്ചായത്തുകളില്‍ ഇല്ലെന്നും കേസിലെ എതിര്‍കക്ഷികള്‍ ആയ പ്രതിപക്ഷ പാര്‍ട്ടികളും വാദിച്ചു.

29-Jul-2021