യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ വീണ്ടും നേതൃമാറ്റം ആവശ്യം
അഡ്മിൻ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷാഫി പറമ്പില്‍ മാറണമെന്ന് ഐ പക്ഷം നേതാക്കള്‍ ആവശ്യപ്പെട്ടു. യു.കെ. അഭിലാഷ്, എന്‍.പി. പ്രദീപ്, പി.കെ. രാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഐ പക്ഷം ഈ ആവശ്യം ഉയര്‍ത്തിയപ്പോള്‍ എ വിഭാഗം മൗനം പാലിച്ചു.
സംസ്ഥാന കോണ്‍ഗ്രസില്‍ സമീപകാലത്ത് ഹൈക്കമാന്‍ഡ് നടത്തിയ നേതൃമാറ്റം മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് വേണമായിരുന്നെന്നും മറിച്ച് സംഭവിച്ചത് ശരിയായില്ലെന്നും എ പക്ഷം നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എന്‍.എസ്.നുസൂര്‍ ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയും മാറ്റിനിര്‍ത്തിയ സാഹചര്യത്തില്‍ അതേ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷാഫി പറമ്പിലും ഒഴിയണമെന്ന് ഐപക്ഷം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റിനെ ഫോണില്‍ വിളിച്ചാല്‍പോലും കിട്ടാത്ത തിരക്കാണ്. സംസ്ഥാന കമ്മിറ്റിയുമായി യാതൊരു കൂടിയാലോചനയും പ്രസിഡന്റ് നടത്തുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന് ലഭിച്ച 12 സീറ്റില്‍ 11 ഇടത്തും പരാജയപ്പെട്ടു. പ്രസിഡന്റ് മണ്ഡലങ്ങളില്‍ പ്രവര്‍ത്തന ഏകോപനം നടത്താന്‍പോലും കഴിഞ്ഞില്ല.
കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റാന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന പേരില്‍ സംഘടന അറിയാതെ പ്രസിഡന്റ് സ്വകാര്യമായി സന്ദേശം കൈമാറിയത് ഗുരുതരമായ തെറ്റാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് നടത്തിയ മുന്‍ നിലപാടുകളില്‍നിന്ന് മലക്കം മറിഞ്ഞത് പര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും ഐ പക്ഷം ചൂണ്ടിക്കാട്ടി. കെ.പി.സി.സി പുനഃസംഘടന വൈകിയാല്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകരും. ഷാഫിക്കെതിരെ കടുത്ത വിമര്‍ശനം വന്നിട്ടും പ്രതിരോധിക്കാന്‍ എ പക്ഷം തയാറായില്ല.
30-Jul-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More