കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയെ അനാവശ്യ വിവാദങ്ങളുടെ കേന്ദ്രമാക്കാന്‍ സംഘപരിവാര്‍ ശ്രമം
അഡ്മിൻ
കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയെ അനാവശ്യ വിവാദങ്ങളുടെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം അപലപനീയമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് . നിശ്ചിത അജണ്ടവെച്ചെന്നോണം തുടർച്ചയായി വിവിധ കേന്ദ്രങ്ങളിൽ നിന്നും വിവാദം സൃഷ്ടിക്കുകയാണ്. തങ്ങളുടെ തോന്നലുകളും താത്പ്പര്യ ങ്ങളും വസ്തുതയെന്നോണം അവതരിപ്പിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന വരുടെ ഗൂഢതാത്പ്പര്യം എന്താണെന്ന് മനസ്സിലാവുന്നില്ലെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കോവിഡ് ചികിത്സ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സൗജന്യമാണെന്നതും മികച്ച ചികിത്സ സർക്കാർ ആശുപത്രികളിൽ ഇന്ന് ലഭ്യമാണ് എന്നും വന്നതോടെ, ചിലർ സ്വകാര്യ ആശുപത്രിയുടെ പരസ്യ ഏജന്റെന്നോണം പ്രവർത്തിച്ചും മെഡിക്കൽ കോളേജിനെതിരെ ഇല്ലാക്കഥ പ്രചരിപ്പിക്കുകയാണ്.
കോവിഡ് ചികിത്സയിൽ മെഡിക്കൽ കോളേജ്, സി കാറ്റഗറിയിലാണ്. മറ്റ് അസുഖങ്ങൾക്കൊപ്പം കോവിഡ് ന്യുമോണിയ ഉൾപ്പടെ ബാധിച്ചും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇങ്ങോട്ടേക്ക് റഫർ ചെയ്യുന്നത്. പലപ്പോഴും വീട്ടുകാർപ്പോലും കോവിഡ് പോസിറ്റീവായ രോഗിയെ ശുശ്രൂഷിക്കാൻ മടികാണിക്കുമ്പോഴാണ് അവരുടെ ചികിത്സയും മലമൂത്രവിസർജ്ജനം ഉൾപ്പടെ ശരിയായി നീക്കം ചെയ്തും വൃത്തിയാക്കിയും ഉൾപ്പടെ വീട്ടുകാരെപ്പോലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പരിചരിക്കുന്നത് എന്നതും കാണണം. കോവിഡ് പോസിറ്റീവായ രോഗിയുടെ ശുശ്രൂഷയാണിതെന്നത് പ്രത്യേകം ഓർമ്മിക്കണം.
കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി കോവിഡ് മഹാമാരിയെ ഭയക്കാതെ, സ്വന്തം കുടുംബത്തിന്റെ സുരക്ഷപോലും മറന്ന്, മടുപ്പില്ലാത്ത സേവനമാണ് ഓരോ ആരോഗ്യപ്രവർത്തകരുമെന്നപോലെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നേഴ്‌സുമാരും ക്ലീനിംഗ് സ്റ്റാഫുമെല്ലാം ഉൾപ്പെട്ട ചികിത്സാരംഗത്തുള്ളവരും നിറവേറ്റുന്നത്. ഇത്തരത്തിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നവരെ പിന്നോട്ടടിപ്പിക്കാനാണ്, സാമൂഹ്യമാധ്യമ സൗകര്യമുണ്ട് എന്നതി നാൽ തെറ്റായകാര്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ നീക്കം വഴിവെക്കുക. ആ യാഥാർത്ഥ്യം ഉൾക്കൊണ്ട് വസ്തുത മനസ്സിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം.
ആരോപണത്തിൽ പറഞ്ഞതുപോലെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 30 ബെഡുള്ള ഐ.സി. യു നിലവിലില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടെ ഓരോ ഐ.സി.യുവിലും കിടക്ക കൾ ഒരുക്കിയിരിക്കുന്നത്. ജീവൻ തന്നെ അപകടപ്പെടുമായിരുന്ന നിർണ്ണായക ഘട്ടത്തിൽ ചികിത്സ തേടിയ, തെറ്റായ സന്ദേശം പ്രചരിപ്പിച്ചയാളെ പ്രവേശിപ്പിച്ചിരുന്ന എം.ഐ.സി.യുവിൽ 14 കിടക്കകളാണുള്ളത്. പിന്നെങ്ങനെ 30 ഐ.സി.യു ബെഡുകൾ അദ്ദേഹം അവിടെക്കാണും..? അത് പിന്നീട് 20 ഉം ആയിട്ടുണ്ട്. ശ്വാസതടസ്സം കാരണം ഗുരുതരാവസ്ഥായിൽ ഐ.സി.യുവിൽ ചികിത്സ തേടിയ ആളുടെ സ്ഥിതി പരിയാരത്തു വച്ച് കൂടുതൽ ഗുരുതരമാവുകയല്ല, വൈകാതെ ചികിത്സ കിട്ടേണ്ട ഘട്ടത്തിൽ മെച്ചപ്പെടുകയാണുണ്ടായത് എന്നത് ആരോപണമുന്നയിച്ച ആളുടെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നു. അദ്ദേഹം പറഞ്ഞതുപ്രകാരമാണെങ്കിൽ മറിച്ചല്ലേ സംഭവിക്കേണ്ടത്. ഗുരുതരമായ ശ്വാസതടസ്സം നേരിട്ട് എത്തിയ രോഗിക്ക് ചികിത്സയുടെ നിർണ്ണായകമായ മണിക്കൂറിൽ ശരിയായ ചികിത്സയിലൂടെ ജീവൻ തിരിച്ചുകിട്ടിയപ്പോൾ, തന്റെ തെറ്റായ തോന്നലും താത്പ്പര്യവും വച്ച് കുറ്റം പറയാൻ ശ്രമിക്കുന്നത് ശരിയാണോ എന്നത് അദ്ദേഹം തന്നെയാണ് ചിന്തിക്കേണ്ടത്. പോരാത്ത തിന് അഞ്ചുപേർ കണ്മുന്നിൽ മരിച്ചെന്നെല്ലാം വായിൽ തോന്നിയത് പറയുന്നതും ശരിയല്ല. ഐ.സി. യുവിൽ കോവിഡ് ബാധിച്ച് ചികിത്സതേടിയയാളുടെ മുന്നിൽ, കൂടുതർ ഗുരുതരാവസ്ഥയിലുള്ള പ്രായം ചെന്ന രോഗികളെയുൾപ്പടെ കണ്ടപ്പോഴുള്ള ആശങ്കയും വെപ്രാളവും സ്വാഭാവികമെങ്കിലും അതു മാത്രമായി ഈ തെറ്റിദ്ധരിപ്പിക്കലിനെ കാണാൻ കഴിയില്ല.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഓക്‌സിജൻ ഉൾപ്പടെയുള്ള സൗകര്യം വാർഡിലെ ഓരോ ബെഡിലും ഉണ്ടെന്നിരിക്കെ, ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവർ അതിനേക്കാൾ ഗുരുതരാവസ്ഥയിൽ ഉള്ളവരായിരിക്കും എന്നത് സാമാന്യ യുക്തിയാണ്. 14 ബെഡുള്ള കോവിഡ് ഐ.സി.യുവിൽ അദ്ദേഹം പറഞ്ഞതുപോലെ 2 നേഴ്‌സുമാർ മാത്രമല്ല ഡ്യൂട്ടിയിലുള്ളത്. ഒരു ദിവസം സ്റ്റാഫ് നേഴ്‌സുമാരായ ആറുപേർക്കാണ് ചുമതല. പി.പി.ഇ കിറ്റുൾപ്പടെയുള്ള കോവിഡ് പ്രതിരോധ സുരക്ഷാ കവചം അണിഞ്ഞ് ഓരോ രണ്ടുമണിക്കൂർ സമയത്തേക്കുമായി 2 സ്റ്റാഫ് നേഴ്‌സുമാർ കോവിഡ് രോഗിക്കൊപ്പം ഉണ്ട്. രണ്ട് മണിക്കൂറ് കഴിഞ്ഞാൽ അടുത്ത രണ്ട് സ്റ്റാഫ് നേഴ്‌സ് ഡ്യൂട്ടിയിൽ കോവിഡ് ഐ.സി.യുവിലെ രോഗിക്കൊപ്പം എത്തുന്നു. ഇതാണ് രീതി. മാത്രമല്ല, ഒപ്പം സഹായിക്കാൻ നേഴ്‌സിംഗ് അസിസ്റ്റന്റുമാരുമുണ്ട്.അല്ലാതെ, മുഴുവൻ സ്റ്റാഫ് നേഴ്‌സുമാരേയും ഒരുമിച്ച് പി.പി ഇ കിറ്റുമണിഞ്ഞ് 8 മണിക്കൂർ ഡ്യൂട്ടി നൽകാൻ കഴിയില്ല.
ഐ.സി.യുവിൽത്തന്നെ രോഗി കിടക്കുന്ന വാതിലിന് പുറത്ത് രോഗികളുടെതന്നെ മരുന്ന് ഉൾപ്പടെയുള്ള മറ്റ് കാര്യങ്ങൾ ഒരുക്കി ഡ്യൂട്ടിയിലുള്ള നേഴ്‌സുമാർ ഐ.സി.യുവിന്റെതന്നെ ഭാഗമായി പ്രവൃത്തിക്കുകയും ചെയ്യുന്നു. റൗണ്ട്‌സ് പൂർത്തിയായാലും ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട ഡോക്ടർമാരും ഐ.സി.യുവിലെ ഈ പോയിന്റിൽ 24 മണിക്കൂറും ഉണ്ടാകാറുണ്ട്. വിവിധ ഘട്ടത്തിലായി എത്തിച്ചേരുന്ന രോഗികളുടെ ചികിത്സ, ഒപ്പം ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ സങ്കീർണ്ണ സ്ഥിതി ഘട്ടത്തിൽ റൗണ്ട്‌സിന് പുറമേയും ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നു. കൃത്യമായ ഇടവേളകളിലെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമേയാണിത്. കോവിഡ് വാർഡിൽ/ഐ.സി.യുവിൽ മരുന്നൊരുക്കൽ, ഐ.സി.യുവിലെ രോഗിയുടെ ബൈസ്റ്റാൻ ഡർക്ക് വിവരങ്ങൾ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളും ചികിത്സയ്‌ക്കൊപ്പം നിർവഹിക്കേണ്ടതുണ്ട് എന്നതും കാണേണ്ടതാണ്.
ഈയ്യടുത്തുവന്ന മറ്റൊരു പ്രചരണം ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ ഉൾപ്പടെ രോഗിയുടെ കൂട്ടിരിപ്പുകാരന് പോകേണ്ടിവന്നതും ആശുപത്രിക്കുള്ള കുറ്റമായാണ്. രോഗിയുടെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ സ്വന്തക്കാർ തന്നെ പോകണ്ടതല്ലെ. മറ്റൊന്ന് രക്ത പരിശോധനയ്ക്ക് മൂന്നാം നിലയിൽ വരേണ്ടി വന്നു, പരിശോധനയ്ക്ക് ഒരു മണിക്കൂർ സമയമെടു ത്തു, ലിഫ്റ്റ് അനുവദിച്ചില്ല എന്നെല്ലാമാണ് കുറ്റപ്പെടുത്തൽ. മറ്റ് ചില മെഡിക്കൽ കോളേജുകളിൽ ആശുപത്രിക്കെട്ടിടത്തിന് പുറത്തുള്ള ലാബിലേക്ക് മഴനനഞ്ഞുൾപ്പടെ ചികിത്സാർത്ഥം രോഗിയുടെ രക്തവുമായി പോകേണ്ടിവരുമ്പോഴാണ്, അതേ കെട്ടിടത്തിലെ താഴത്തെ നിലയിൽ, രോഗിക്കായി അത്യാവശ്യഘട്ടത്തിൽ പോകേണ്ടിവന്നത് കുറ്റമായി കാണുന്നത്. പ്രമേഹമുൾപ്പടെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ രക്തപരിശോധന സാധാരണനിലയിൽ രാവിലെ രക്ത സാമ്പിളെടുത്ത് ആശുപത്രി ജീവനക്കാർതന്നെയാണ് ലാബിലെത്തിക്കുന്നത് എന്നതും മനസ്സിലാക്കേണ്ട വസ്തുതയാണ്. 4 ലിഫ്റ്റുകളാണ് ആശുപത്രിയിലുള്ളത്. ഒന്ന് കൊവിഡ് രോഗിക്ക് മാത്രമായാണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് കോവിഡേതര രോഗിക്കാണ്. ഒരു ലിഫ്റ്റ് ഡോക്ടർമാർക്കും ജീവനക്കാർക്കുമായാണെങ്കിൽ, നാലാമത്തേത് കൂട്ടിരിപ്പുകാർക്കുള്ളതാണ്. ആളുകൾ കൂടുമ്പോൾ സ്വാഭാവികമായും കാത്തിരിക്കേണ്ടിവരുമെന്നത് സാധാരണമാണ്.
കോവിഡ്-കോവിഡേതര മേഖലകളിൽ ചികിത്സ തേടിയെത്തുന്നവർ വർദ്ധിക്കുമ്പോൾ ഒരൂ മടുപ്പില്ലാതെ പ്രവർത്തിക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനുമാണ് ആശുപത്രിയിൽ പരിശ്രമി ക്കുന്നത്. ഒരു ഇഞ്ചഷന് 30000 രൂപയിലധികം വരുന്ന ടോസുലിസുമാബ് അടക്കമുള്ള മരുന്നുകൾ രോഗത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് അനുസരിച്ച് കോവിഡ് സെൽ മെഡിക്കൽ ബോർഡ് തീരുമാന പ്രകാരം നൽകിയും വെന്റിലേറ്റർ സപ്പോർട്ട് ആവശ്യമുള്ളവർക്ക് അത് നൽകിയുമെല്ലാമാണ് ചികിത്സ. അവിടെ പ്രായം ചെന്നതുൾപ്പടെയുള്ള വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ അതീവ റെസ്റ്റ്‌ലെസ് കാണിക്കുമ്പോൾ, വെന്റിലേറ്റർ വലിച്ചുകളയാതിരിക്കാൻ ബൈൻഡറുകൾ വച്ച് അവരെ റെസ്‌ട്രെയിൻ ചെയ്യുന്നത് ലോകത്തെവിടേയുമുള്ള ചികിത്സയുടെ ഭാഗമാണ്. അല്ലെങ്കിൽ, വെന്റിലേറ്റർ ഉൾപ്പടെ വലിച്ചെറിഞ്ഞാൽ രോഗി അതിവേഗം ഗുരുതരാവസ്ഥയിലാവുക യാണ് ചെയ്യുക എന്നത് പറയേണ്ടതായിട്ടില്ല.
ഭക്ഷണം നൽകുന്നില്ല എന്ന ആക്ഷേപവും കള്ളമാണ്. കമ്യൂണിറ്റി കിച്ചൺ വഴി ഐ.സി.യു രോഗികൾക്കുൾപ്പടെ കൃത്യമായി ഭക്ഷണം സൗജന്യമായി നൽകുന്നുണ്ട്. നേരിട്ട് ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്ക് ട്യൂബ് വഴി അത് നൽകുന്നു. അതിനായി പ്രത്യേക ന്യൂട്രീഷണൽ പൗഡറുൾപ്പടേയും പരിയാരത്ത് നൽകുന്നുണ്ട്. കോവിഡ്- കോവിഡേതര മേഖലകളിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ രോഗികൾ വർദ്ധിക്കുമ്പോൾ, മതിയായ ചികിത്സ ഒരുക്കുന്നതിനൊപ്പം ഇത്തരം അനാവശ്യവിവാദങ്ങൾക്ക് മറുപടി പറയാനും സമയം കണ്ടെത്തണം എന്നുവരുന്നത് സങ്കടകരമാണെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മെഡിക്കൽ സൂപ്രണ്ട് വാർത്താക്കുറിപ്പിൽ പറഞ്ഞു.
31-Jul-2021
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ