കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിനുള്ളിൽ വിമർശനങ്ങൾ രൂക്ഷമാകുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫില്‍ സീറ്റുകളുടെ എണ്ണം നോക്കിയാൽ ഏറ്റവും വലിയ തിരിച്ച നേരിട്ട പാര്‍ട്ടികളിലൊന്നായി മുസ്ലം ലീഗ് മാറിയിരുന്നു. മുന്നണിയില്‍ മത്സരിച്ച പാര്‍ട്ടിയില്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായ ഏക പാര്‍ട്ടിയായിരുന്നു മുസ്ലിം ലീഗ്. സിറ്റിങ് സീറ്റുകളിലെ പരാജയം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ തന്നെ മുസ്ലിം ലീഗില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു.

ഇന്നലെ നടന്ന പാര്‍ട്ടി യോഗത്തിലും ഈ വിഷയത്തിലടക്കം നേതൃത്വത്തിലടക്കം വലിയ വിമര്‍ശനമാണ് ഉണ്ടായത്. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടേയുള്ള നേതാക്കള്‍ക്കെതിരെയായിരുന്നു ഭാരവാഹി യോഗത്തിലെ വിമര്‍ശനങ്ങള്‍. തൃശൂരില്‍ നിന്നുള്ള കെഎസ് ഹംസയാണ് ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പികെ കുഞ്ഞാലിക്കുട്ടി എന്തിനാണ് ദേശീയ രാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്നത്. ഇതാണ് മുന്നണിയുടേയും പാര്‍ട്ടിയുടേയും തിരിച്ചടിയില്‍ പ്രധനമായത്.

മുസ്ലിം ലീഗ് നേതാവിന് അധികാര കൊതിയാണെന്ന് ആരോപണം രാഷ്ട്രീയ എതിരാളികള്‍ ജനങ്ങള്‍ പ്രചരിപ്പിച്ചു. ഇഡി പാണക്കാട് തങ്ങളെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് വരെ ഇന്നത്തെ നേതൃത്വം കാര്യങ്ങള്‍ എത്തിച്ചുവെന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തി. ചന്ദ്രികയിലെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇഡി പാണക്കാട് തങ്ങളെ ചോദ്യം ചെയ്തു. ഇന്നേവരെ ഒരു അന്വേഷണ ഏജന്‍സിയും എത്താത്ത പാണക്കാട് തറവാട്ടിലേക്ക് ഇഡി എത്തിയതിന് നേതൃത്വം ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു.

എംസി മായിന്‍ ഹാജിയും നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. തന്നെ കൃത്യമായി കുടുക്കുകയായിരുന്നു എന്ന ആരോപണമാണ് ഷാജി മുന്നോട്ട് വെച്ചത്. പിണറായി വിജയനെതിരെ പല വിമര്‍ശനങ്ങളും ഞാന്‍ നടത്തിയത് പാര്‍ട്ടി പറഞ്ഞിട്ടാണ്. അതുകൊണ്ട് തന്നെ സിപിഎം തന്നെ ടാര്‍ജറ്റ് ചെയ്തിരുന്നു. എന്നിട്ടും തന്നെ അഴിക്കോട് മത്സരിപ്പിച്ച് പരാജയപ്പെടാനുള്ള ഒരു സാഹചര്യം ഒരുക്കിയതും ലീഗ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവിനെ എതിര്‍ത്തു.

കുഞ്ഞാലിക്കുട്ടി ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വരമായിരുന്നു. അധികാരം കിട്ടുമോ എന്ന് നോക്കി എടുക്കാന്‍ കഴിയുമായിരുന്നു. ഇക്കാര്യം മുതര്‍ന്ന നേതാക്കളെ അടക്കം ധരിപ്പിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ആരുടേയും പ്രൈവെറ്റ് പ്രോപ്പര്‍ട്ടിയല്ല എന്ന വിമര്‍ശനമായിരുന്നു പിഎം സാദിഖലി ഉയര്‍ത്തിയത്. പികെ ഫിറോസ്, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരായിരുന്നു കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് സംസാരിച്ചത്. പൂര്‍ണ്ണമായും കുഞ്ഞാലിക്കുട്ടിയാണ് ഈ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോവുന്നത് എന്നതായിരുന്നു പികെ ഫിറോസ് പറഞ്ഞത്.

01-Aug-2021