ബി ജെ പി - പി ഡി പി സഖ്യത്തിന് കാശ്മീരില്‍ അന്ത്യം
അഡ്മിൻ
ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ബി ജെ പി - പി ഡി പി സഖ്യം പൊളിഞ്ഞു. ഭരണകക്ഷിയായിരുന്ന സഖ്യത്തില്‍ നിന്ന് ബി ജെ പി പിന്മാറിയപ്പോള് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെക്കുകയും ചെയ്തു. ജമ്മു കശ്മീരില്‍നിന്നുള്ള ബിജെപി എം എല്‍ എമാരുടെ യോഗത്തിനുശേഷമാണ് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു ഡല്‍ഹിയില്‍ എം എല്‍ എമാരുടെ യോഗം. പിന്തുണ പിന്‍വലിക്കുന്ന തീരുമാനം വെളിപ്പെടുത്തി ബി ജെ പി നേതാവ് റാം മാധവ് വാര്‍ത്താ സമ്മേളനം നടത്തി. ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. ജമ്മുകാശ്മീരില്‍ പി ഡി പിയുമായുള്ള സഖ്യം തുടരുക സാധ്യമല്ല റാം മാധവ് വ്യക്തമാക്കി. സംസ്ഥാനത്ത് തീവ്രവാദം വര്‍ധിക്കുകയും ജനങ്ങളുടെ മൗലികവകാശം പോലും ലംഘിക്കുന്ന അവസ്ഥയാണുള്ളതെന്നും ഈ സ്ഥിതി തുടരുന്നതില്‍ അര്‍ഥമില്ലെന്നും വ്യക്തമാക്കിയ ബി ജെ പി നേതാവ് റാം മാധവ്, കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്പെടുത്തണമെന്നാണ് പാര്‍ട്ടിക്ക് ആഗ്രഹമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പി മന്ത്രിമാര്‍ നേരത്തേ രാജി സമര്‍പിച്ചിരുന്നു. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. സംസ്ഥാന നിയമസഭയില്‍ ബി ജെ പി.ക്ക് 25ഉം പി ഡി പിക്ക് 28 സീറ്റുകളും ആണുള്ളത്. റംസാന് പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന സൈനിക നടപടികള്‍ നിര്‍ത്തിവെച്ച നടപടി തുടരണമെന്ന പി ഡി പിയുടെ ആവശ്യം ബി ജെ പി നിരാകരിക്കുകയായിരുന്നു. ഏറെക്കാലമായി ബി ജെ പിയും പി ഡി പിയുമായി പലവിഷയങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. അതിനിടെയാണ് സൈനിക നടപടികള്‍ തുടരണമെന്ന ബി ജെ പിയുടെ ആവശ്യത്തില്‍ തര്‍ക്കം രൂക്ഷമായത്. പി ഡി പി തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കില്ലെന്ന് പാര്ണമായും ബോധ്യപ്പെട്ടുതുടങ്ങിയപ്പോഴാണ് അകല്‍ച്ച ഇരുപാര്‍ട്ടികളും തമ്മില്‍ തുടങ്ങിയത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടായ ഈ സംഭവവികാസങ്ങള്‍ ജമ്മുകശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ മാറ്റം വരുത്തും. കശ്മീരില്‍ സൈനിക നടപടികള്‍ നിര്‍ത്തിവച്ച ഒരു മാസത്തിനുള്ളിലുണ്ടായ സംഘര്‍ഷത്തില്‍ 41 പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 20ഓളം ഗ്രനേഡ് ആക്രമണങ്ങളും 50ഓളം അക്രമാസക്തമായ സമരങ്ങളും നടന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതോടെ റംസാന് ശേഷം വെടിനിര്‍ത്തല്‍ തുടരേണ്ടതില്ലെന്നും ഭീകരവാദികള്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. മെയ് 16നായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് പുണ്യമാസമായ റംസാനില്‍ വെടിനിര്‍ത്തല്‍ പാലിക്കുമെന്നും ഈ കാലയളവില്‍ സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നുമുള്ള തീരുമാനം പ്രഖ്യാപിച്ചത്. റംസാന് മാസത്തിനു ശേഷവും കേന്ദ്ര സര്‍ക്കാര്‍ തല്‍സ്ഥിതി തുടരുമെന്നായിരുന്നു മുഫ്തി കരുതിയത്. എന്നാല്‍, കേന്ദ്ര തീരുമാനത്തെ അവഗണിച്ചുകൊണ്ട് നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറി. സൈനിക നടപടികള്‍ നിര്‍ത്തി വെച്ച മെയ്17 മുതല്‍ ജൂണ്‍ 17 വരെയുള്ള കാലയളവിലാണ് 41 മരണങ്ങളും സംഭവിച്ചത്. കാശ്മീര്‍ വിഷയം പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. ഇതും ഇരു പാര്‍ട്ടികള്‍ക്കിടയിലെ വിടവ് വര്‍ധിപ്പിച്ചു. കഠ്വ സംഭവത്തിനു ശേഷം ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിരുന്നു.
ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളില്‍ വിഘടനവാദികളുമായി അവിശുദ്ധബന്ധമുണ്ടാക്കിയിട്ടുള്ള ബി ജെ പി കാശ്മീരില്‍ വിഘടനവാദികളെ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നുവെന്നതിലുപരി സംസ്ഥാനത്തിന്റെ സമാധാനമെന്ന ലക്ഷ്യം പ്രാപിക്കാന്‍ ആവശ്യമായ ആഴത്തിലുള്ള ഇടപെടലുകള്‍ നടത്തിയില്ലെന്നുള്ള വിമര്‍ശനം പരക്കെയുണ്ട്. ഏതായാലും 2019ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നടപടി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചര്‍ച്ച സഖ്യം പൊളിഞ്ഞതോടെ സജീവമായിരിക്കുകയാണ്. തകര്‍ച്ചക്ക് കാരണമായി
19-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ