ക്ഷേമ പെന്‍ഷന്‍ മാര്‍ച്ച് 15 മുതല്‍; ഒരു ഗഡു വിതരണം ചെയ്യും

ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കും. പെൻഷൻ്റെ ഒരു ഗഡു മാർച്ച് 15ന് ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.മസ്റ്ററിങ് നടത്തിയ എല്ലാവർക്കും തുക ലഭിക്കും. ബാങ്ക് അക്കൗണ്ട് നമ്പർ അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ മുഖേനയും പെൻഷൻ പതിവുപോലെ വീട്ടിലെത്തിക്കും.

ഏപ്രില്‍ മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ അടക്കം ജനങ്ങള്‍ക്ക് ആശ്വാസകരമായ പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

11-Mar-2024