വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി കൊല്ലം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം മുകേഷ്. ഏതു നിമിഷവും ഇത് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. മീന്‍ വെള്ളം ഒഴിച്ചു, പേപ്പര്‍ വലിച്ചു കീറി, എംബ്ലം വച്ചും നിരവധി വ്യാജ വാര്‍ത്തകളാണ് സൃഷ്ടിക്കുന്നത്. അതിനെയെല്ലാം കൗണ്ടര്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. ഈ വ്യാജ വാര്‍ത്ത ചെയ്ത ആളെ തിരിച്ചറിഞ്ഞു അവരുടെ വീട്ടില്‍ പോയപ്പോള്‍ അവരുടെ മകള്‍ പറയുന്നത് മുകേഷ് എംഎല്‍എ ചെയ്തത് പോലെയുള്ള വികസനം ആരും ചെയ്തിട്ടില്ല.
തന്റെ അച്ഛന്‍ മദ്യപിച്ചതിന്റെ പുറത്താണ് ഇത് ചെയ്തത്. അച്ഛന്‍ പറയുന്നത് തന്നെ കൊണ്ട് പറയിപ്പിച്ചതാണ് എതിര്‍ സ്ഥാനാര്‍ഥിയെ പറ്റി ചീത്തയും പറഞ്ഞു. അതെല്ലാം ഞാന്‍ കട്ട് ചെയ്തു കളയാന്‍ പറഞ്ഞു. വ്യക്തിഹത്യ ചീപ്പ് ടെക്‌നിക്കുകള്‍ പാടില്ല. എല്‍ഡിഎഫിന്റെ പ്രസക്തിയനുസരിച്ചാണ് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. സൗഹൃദ മത്സരമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
വ്യാജവാര്‍ത്തകളെ ജനം പൂര്‍ണമായി തള്ളിക്കളയും. മീന്‍ വെള്ളം അത്ര മോശമല്ല. അത് മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുകയാണ് ചെയുന്നത്. കഴിഞ്ഞ ഇലക്ഷന് എന്നെ തോല്‍പ്പിക്കാനായി നേതാക്കള്‍ വന്ന് കടലില്‍ ചാടിയതാണ്.എന്നിട്ടും ജനങ്ങള്‍ മറുപടി കൊടുത്തുവെന്നും മുകേഷ് പറഞ്ഞു. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് സഹായം ചെയ്തു എന്നറിഞ്ഞാല്‍ അവരുടെ പോസ്റ്റര്‍ വലിച്ചുകീറുക, സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ ഇടുക ഒക്കെ ചെയ്യുന്നവരുണ്ട്.
ചൂടിന്റെ കാഠിന്യം എത്രയാണെന്ന് പുറത്തുനില്‍ക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നുണ്ട്. സ്വന്തം ആരോ?ഗ്യംകൂടി എല്ലാവരും ശ്രദ്ധിക്കണം. മരണമല്ലെങ്കില്‍ വിജയം വിജയം എന്നുള്ളതല്ല, ജീവിച്ചിരിക്കുമ്പോള്‍ വിജയംകാണുക എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.