കേരളത്തില്‍ ഇഡി വരട്ടെ, വരുമ്പോള്‍ കാണാം: മന്ത്രി മുഹമ്മദ് റിയാസ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായിപൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തില്‍ ഇഡി വരട്ടെ, വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും മുഹമ്മദ് റിയാസ്.

കെജ്രിവാളിനെ പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് ‘ഒന്നും നടപ്പാവാന്‍ പോകുന്നില്ല’ എന്നായിരുന്നു മന്ത്രി റിയാസിന്റെ മറുപടി. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും റിയാസ് പ്രതികരിച്ചു.

23-Mar-2024