2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ സഹായിച്ചെന്ന് ബിജെപി നേതാവ്

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ സഹായിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന നേതാവ്.യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച ജയരാജിന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്.

ശബ്ദ സംഭാഷണം ഇങ്ങനെ...:

'ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിച്ച സമയത്ത്, അദ്ദേഹത്തിന്റെ പേര് അടൂർ പ്രകാശ്. ഞാൻ 25000.. ഏതാണ്ട് 82 മുതൽ ഒരു ലക്ഷം വരെ ഇരട്ട വോട്ടുകൾ കണ്ടെത്തി. ഡിസ്ട്രിക്ട് കളക്ടർ ആയിരിക്കും റിട്ടേണിങ് ഓഫീസർ, അവരോട് പറഞ്ഞു. കളക്ടർ അടിയന്തരമായി മുന്നറിയിപ്പ് നൽകി.

ഇരട്ട വോട്ട് രേഖപ്പെടുത്തിയാൽ രണ്ട് വർഷം ശിക്ഷ ലഭിക്കുമെന്ന് ജില്ലാ കളക്ടർ വാർത്താ സമ്മേളനം നടത്തി മുന്നറിയിപ്പ് നൽകി. ചരിത്രത്തിൽ ആദ്യമായിട്ട് ആ മണ്ഡലത്തിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചു. ഇടതു സ്വാധീനമുള്ള മണ്ഡലമായിരുന്നു അത്. ചരിത്രത്തിൽ ആദ്യമായിട്ട് ജയിച്ചു. ഞങ്ങളുടെ കുറച്ച് അംഗങ്ങൾ അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു'

02-Apr-2024