കേരള സ്റ്റോറി,ആര്‍എസ്എസിന് കൃത്യമായ അജണ്ട: മുഖ്യമന്ത്രി

കേരള സ്റ്റോറി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയുള്ള സിനിമയാണെന്നും ഒരു നാടിനെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന് കൃത്യമായ അജണ്ട ഉണ്ട്.

ഹിറ്റ്ലറിൻറെ ആശയമാണ് ആർഎസ്എസിനുള്ളത്. ജർമ്മനിയിൽ ജൂതർ ആണെങ്കിൽ ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണ്. അവരെ വേട്ടയാടാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരും ആണ് ആർഎസ്എസിന്റെ ശത്രുക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം എൽഡിഎഫിന് അനുകൂല പ്രതികരണം ആണുള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ സമീപനമാണ് ബിജെപിയും കോൺഗ്രസും ചെയ്യുന്നത്. അത് ജനങ്ങൾ മനസ്സിലാക്കുമെന്നും ഇത്തവണ മുഴുവൻ സീറ്റുകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

09-Apr-2024