പ്രധാനമന്ത്രി രാജാവാണ്, രാജാവിന് എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമല്ല: പ്രകാശ് രാജ്
അഡ്മിൻ
പ്രധാനമന്ത്രി രാജാവാണ്, രാജാവിന് എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമല്ലെന്ന് തിരുവനന്തപുരത്തു വന്ന നടൻ പ്രകാശ് രാജ്. ദീര്‍ഘകാലം രാജ്യസഭാ എംപിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ എവിടെയാണെന്ന് കര്‍ണാടക അന്വേഷിക്കുകയാണെന്നും തലസ്ഥാനത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ട് പ്രകാശ് രാജ് പറഞ്ഞു. തന്നെക്കാൾ ദരിദ്രനാണെന്ന് വാദിക്കുന്ന രാജീവ് അത് വ്യക്തമാക്കണമെന്നും തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും പ്രകാശ് രാജ് വെല്ലുവിളിച്ചു.
നരേന്ദ്ര മോദിയെന്ന രാജാവ് ഇനിയും അധികാരത്തിൽ വന്നാൽ രാജ്യത്തിന് അപകടമാണെന്നും മൂന്നു തവണ രാജ്യസഭാ എം പിയായ രാജീവ് ചന്ദ്രശേഖർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നല്ല മനുഷ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി.